പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; അസം സ്വദേശി അറസ്റ്റിൽ

മൂന്നും ആറും വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്

icon
dot image

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ നീൽ ദാസിനെ (30) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

ചെറുതോണി ടൗണിൽ പത്തുവർഷത്തോളമായി ജോലിചെയ്ത് താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളെയാണ് പീഡിപ്പിച്ചത്. ഇവർ തനിച്ചുണ്ടായിരുന്ന സമയത്ത് മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞു പ്രതി മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡിപ്പിക്കുവാൻ ശ്രമം നടത്തുന്നത് മറ്റൊരു അതിഥി തൊഴിലാളി കാണുകയും തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് വരുന്നതിനുമുമ്പ് പ്രതി നാട് വിടുവാൻ ശ്രമം നടത്തി. പ്രതിയെ പിന്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ അസമിലെ മേൽവിലാസത്തെ സംബന്ധിച്ചും പ്രതിക്കെതിരെ മുൻപ് ഇത്തരം കേസുകൾ ഉണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കെട്ടിട നിർമ്മാണ ജോലിക്കാരനാണ് പ്രതി. പത്തുവർഷമായി കേരളത്തിൽ വിവിധ ഇടങ്ങളിലായി ജോലി ചെയ്തു വരുന്ന ഇയാൾക്ക് അസമിൽ ഭാര്യയും ഒരു കുഞ്ഞും ഉള്ളതായി പൊലീസ് പറഞ്ഞു. ഇടുക്കി എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ടോണി ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

To advertise here,contact us
To advertise here,contact us
To advertise here,contact us