നിലവിലെ ചാമ്പ്യനെ വീഴ്ത്തി; യു എസ് ഓപ്പണിൽ റബാകിനയ്ക്ക് കിരീടം

താരത്തിന്റെ കന്നി യു എസ് ഓപ്പൺ കിരീടമാണ്.

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കസാഖിസ്ഥാന്റെ എലെന റബാകിനയ്ക്ക്. നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന ആര്യന സബലെങ്കയെ കീഴടക്കിയാണ് കിരീടം. താരത്തിന്റെ കന്നി യു എസ് ഓപ്പൺ കിരീടമാണ്.

6-4, 5-7, 6-2 എന്നീ സെറ്റുകൾക്കായിരുന്നു ജയം. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരം രണ്ട് മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്നു. റബാകിനയുടെ കരിയറിലെ മൂന്നാമത്തെ ​ഗ്രാൻഡ്സ്ലാം കിരീടമാണിത്.

2022ൽ വിംബിൾഡണും ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പൺ കൂടി നേടിയാൽ റബാകിനക്ക് കരിയർ ​ഗ്രാൻഡ്സ്ലാം പൂർത്തിയാക്കാം.

content highlights: elena rybakina defeats defending champion to win us open title

To advertise here,contact us