പാകിസ്താനെ നാണം കെടുത്തി വിട്ട് ഇന്ത്യയുടെ കുട്ടികൾ; ജൂനിയർ ഏഷ്യ കപ്പിൽ 19 -0 ന്റെ ജയം

എതിരില്ലാത്ത 19 ഗോളുകൾക്കാണ് ജയം.

വനിതാ ജൂനിയർ ഹോക്കി ഏഷ്യാ കപ്പ് 2026 ന്റെ ക്വാർട്ടർ ഫൈനലിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ. എതിരില്ലാത്ത 19 ഗോളുകൾക്കാണ് ജയം.

ഇതോടെ ചൈനയിൽ നടക്കുന്ന ടൂർണമെന്റിന്റെ അവസാന നാലിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയ- മലേഷ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.

2023 ലും 2024 ലും വനിതാ ജൂനിയർ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യ ഹാട്രിക് നേട്ടം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

content highlights:junior asia cup india humiliates pakistan 19- 0 win

To advertise here,contact us