ഹോക്കി ലോകകപ്പ് പുരുഷവിഭാഗത്തിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ പോരാട്ടം. വൈകുന്നേരം 6 .30 നാണ് മത്സരം. ഗ്രൂപ്പ് ഡി-യിലെ ഈ മത്സരത്തിൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിൽ കടക്കാം. പാകിസ്താന് മുന്നേറാൻ ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തിൽ വെയിൽസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റു.
പാകിസ്താൻ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ നാല് ഗോളിന് തോറ്റപ്പോൾ വെയിൽസുമായി 3 -3 ന് സമനിലയിൽ പിരിഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. സമീപകാല ഏറ്റുമുട്ടലുകളിലും ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. പ്രോ ലീഗ് യുറോപ്യൻ പാദത്തിലെ രണ്ടു കളികളിൽ ഇന്ത്യ 7-1, 4-3 സ്കോറിൽ വിജയം നേടിയിരുന്നു.
content highlights:india vs pakistan hockey world cup 2026 pool d match preview