ഇത് ചരിത്രം!; വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അനാഹത്

വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യയുടെ അനാഹത് സിങ്.

വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യയുടെ അനാഹത് സിങ്. ഇതാദ്യമായാണ് ഒരു ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഈ കിരീടം നേടുന്നത്.

കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം.

ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി.

ആദ്യ ഗെയിം തന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി.

2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു.

Content highlights: anahat singh wins world junior squash championship

To advertise here,contact us