ജപ്പാന്‍ ഓപ്പണില്‍ പി.വി. സിന്ധു സെമിഫൈനലില്‍, നൊസോമി ഒകുഹാര പിന്മാറി

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ പ്രവേശിച്ച് പി.വി സിന്ധു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയാകേണ്ടിയിരുന്ന ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാര പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് സിന്ധുവിന് സെമിയിലേക്ക് വഴിതുറന്നത്.

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രശസ്തമായ സിന്ധു-ഒകുഹാര പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഈ പിന്മാറ്റം നിരാശയായെങ്കിലും, ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള സിന്ധുവിന് ഇത് കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. ഒകുഹാരയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചതായി സംഘാടകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നേരത്തെ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സിന്ധു അവസാന എട്ടില്‍ ഇടം നേടിയിരുന്നത്. ഒകുഹാരയുടെ പിന്മാറ്റത്തോടെ ലഭിച്ച വോക്കോവറിലൂടെ താരം നേരിട്ട് സെമി ഫൈനല്‍ യോഗ്യത ഉറപ്പാക്കി. കിരീട നേട്ടത്തിലേക്ക് ഇനി രണ്ട് വിജയങ്ങള്‍ മാത്രം അകലെയുള്ള സിന്ധു സെമിഫൈനലില്‍ കടുത്ത വെല്ലുവിളിയാകും നേരിടുക. സെമിയില്‍ ചൈനയുടെ ഷെന്‍ യുഫെയെയാണ് നേരിടുക.

content highlights: PV Sindhu in Japan Open Semifinals as Nozomi Okuhara withdraws

To advertise here,contact us