വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ നിന്ന് തടയാൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടു. ട്രയൽസ് വേദിയിൽ അരങ്ങേറിയ നാടകീയമായ രംഗങ്ങൾക്ക് ഒടുവിലായിരുന്നു വിനേഷിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഫെഡറേഷൻ അനുവദിച്ചത്. സുപ്രീംകോടതിയും ഡൽഹി ഹൈക്കോടതിയും നേരത്തെ വിനേഷിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. പക്ഷെ, ഇതിനെ മറികടക്കാനായി കഴിഞ്ഞ ദിവസം രാവിലെ നടന്ന ഔദ്യോഗിക ഭാരപരിശോധനക്കിടെയായിരുന്നു ഫെഡറേഷൻ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ പാരീസ് ഒളിമ്പിക്സ് അടക്കമുള്ള നാല് അന്താരാഷ്ട്ര മത്സരങ്ങൾ വിനേഷ് 50 കിലോഗ്രാം വിഭാഗത്തിലാണ് കളത്തിലിറങ്ങിയതെന്ന് ചൂണ്ടിക്കാട്ടി താരത്തെ ആ വിഭാഗത്തിൽ മാത്രമേ കലിപ്പിക്കുവെന്ന് അധികൃതർ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാൽ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ വിനേഷ് ഫോഗട്ട് ശക്തമായി പ്രതിഷേധിക്കുകയായിരുന്നു. 'എനിക്ക് താൽപര്യമുള്ള ഭാരവിഭാഗത്തിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നത് വഴി ഫെഡറേഷൻ എന്നോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്', വിനേഷ് ആരോപണം ഉയർത്തി. തുടർന്ന് ട്രിയൽസ് വേദിയിൽ വച്ച് താരവും അധികൃതരും തമ്മിൽ വാക്കുതർക്കവും നാടകീയ രംഗങ്ങളും അരങ്ങേറുകയായിരുന്നു. കാര്യങ്ങൾ കൈവിട്ട് തുടങ്ങിയതോടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് വിഷയത്തിൽ ഇടപെടുകയും താരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ അനുവദികാണാമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.
ട്രയൽസിൽ ശക്തരായ എതിരാളികളാണ് ഹരിയാനയിൽ നിന്നുള്ള വിനേഷിന് നേരിടേണ്ടി വരുക. പ്രമുഖ താരങ്ങളായ മീനാക്ഷി ഗോയത്, ആന്റിം പംഗൽ എന്നിവരാണ് വിനേഷിനെ കാത്തിരിക്കുക എതിരാളികൾ. ഈ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിജയിക്കുന്ന താരമായിരിക്കും വരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുക.
Content highlight: Vinesh Phogat to compate in 53kg Asian Games trials