ഇത്തിരി ആശ്വാസം; ലോകകപ്പ് ഫൈനലിനിടെയുള്ള സംഘർഷം; അർജന്റീനയ്ക്ക് വിലക്കിൽ ഇളവുമായി ഫിഫ

ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​ഖ്യാ​പി​ച്ച വി​ല​ക്കി​നെ​തി​രെ അ​​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഫി​ഫയുടെ ഇ​ള​വ്.

അർജന്റീന-സ്‌പെയ്ൻ ലോകകപ്പ് ഫൈനലിനിടെ നടന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്കി​ൽ ഇ​ള​വ് ന​ൽ​കി ഫി​ഫ. ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​ഖ്യാ​പി​ച്ച വി​ല​ക്കി​നെ​തി​രെ അ​​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഫി​ഫയുടെ ഇ​ള​വ്.

ഫൈ​ന​ലി​നു പി​ന്നാ​ലെ ക​ളി​ക്ക​ള​ത്തി​ൽ ന​ട​ന്ന കൈ​യാ​ങ്ക​ളി​യു​ടെ പേ​രി​ലാ​ണ് മൂ​ന്ന് അ​ർ​ജ​ന്റീ​ന താ​ര​ങ്ങ​ൾ​ക്കും സ​ഹ​പ​രി​ശീ​ല​ക​നും ഒ​രു സ്പാ​നി​ഷ് താ​ര​ത്തി​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ലി​യാ​ൻ​ഡ്രോ പ​രെ​ഡ​സി​ന് 10 മ​ത്സ​ര​ങ്ങ​ളി​ലും മൊ​ളീ​ന​ക്ക് ഏ​ഴും തി​യാ​ഗോ അ​ൽ​മാ​ഡ​ക്ക് ഒ​രു ക​ളി​യി​ലു​മാ​യി​രു​ന്നു വി​ല​ക്ക്. എ​ന്നാ​ൽ അ​ർ​ജ​ന്റീ​ന​യു​ടെ അ​പ്പീ​ലി​നെ തു​ട​ർ​ന്ന് വി​ല​ക്കി​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നേരത്തെ ടൂ​ർ​ണ​മെ​ന്റ് ഉ​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക മത്സ​ര​ങ്ങ​ളി​ലാ​യി​രു​ന്നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇതിന് പുറമെ അ​ർ​ജ​ന്റീ​ന അ​സോ​സി​യേ​ഷ​ന് മൂ​ന്ന് കോ​ടി രൂ​പ പി​ഴ​യും ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ളു​ടെ എ​ണ്ണം 50 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നും ഫിഫ നി​ർ​ദേ​ശിച്ചിരുന്നു. അർജന്റീനയ്ക്ക് നൽകിയ ഇളവിൽ പക്ഷെ ഫുട്ബോൾ ലോകത്ത് നിന്നും വിമർശനം ഉയരുന്നുണ്ട്.

content highlights: fifa reduces ban for argentina after world cup final clash relief

To advertise here,contact us