ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ താവൂനെ തകർത്ത് അൽ നസ്ർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജയം. മുഹമ്മദ് അൽ ഹുറൈജിലൂടെ 11-ാം മിനിറ്റിൽ അൽ താവൂൻ ആണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സാമു കോസ്റ്റ അൽ നസ്റിനെ ഒപ്പമെത്തിച്ചു. 50-ാം മിനിറ്റിൽ റൊണാൾഡോ വിജയ ഗോൾ നേടി. താരത്തിന്റെ കരിയറിലെ 978-ാം ഗോൾ കൂടിയായിരുന്നു ഇത്. 1000 ഗോളിലേക്ക് ഇനി 22 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.
ജയത്തോടെ നാലിൽ നാല് ജയത്തോടെ അൽ നസ്ർ 12 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതുണ്ട്.
content highlights: cristiano ronaldo goal al nassr wins against al taawoun saudi pro league