ഹാട്രിക്കുമായി ലാൽറിൻഡിക; ഡ്യൂറന്‍ഡ് കപ്പ് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയം

ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി ഡ്യൂറന്‍ഡ് കപ്പ് കിരീടം ചൂടി ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയം. ഈസ്റ്റ് ബംഗാളിന്റെ പതിനേഴാമത് ഡ്യൂറന്‍ഡ് കപ്പ് കിരീടമാണിത്.

എഡ്മണ്ട് ലാൽറിൻഡികയുടെ ഹാട്രിക് ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് അനായാസ ജയം സമ്മാനിച്ചത്.

12 ,22 , 44 മിനിറ്റുകളിലായിരുന്നു ലാൽറിൻഡികയുടെ ഗോളുകൾ. പത്താം മിനിറ്റിൽ ബിപിൻ സിങാണ് ഈസ്റ്റ് ബംഗാളിനായി ആദ്യ ഗോൾ നേടിയത്.

33-ാം മിനിറ്റിൽ മൻവീർ സിംഗ് മോഹൻ ബഗാൻറെ ആശ്വാസ ഗോൾ നേടി.

content highlights:

To advertise here,contact us