സ്റ്റേഡിയത്തിനകത്ത് ബീയറും ജയിലും!; രഹസ്യങ്ങള്‍ പുറത്ത്

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സിഗ്‌നല്‍ ഇഡൂന പാര്‍ക്ക് സ്റ്റേഡിയത്തില്‍ സൗകര്യങ്ങളേറെ

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ 'സിഗ്‌നല്‍ ഇഡൂന പാര്‍ക്കി'നെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. രസകരവും കൗതുകകരവുമായ നിരവധി വിവരങ്ങളാണ് പുറത്തുവന്നു. യൂറോപ്പിലെ ഏറ്റവും സവിശേഷവും ആവേശകരവുമായ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. സ്റ്റേഡിയത്തിലെ പ്രധാന സവിശേഷതകള്‍;

1,00,000 ലിറ്റര്‍ ബീയര്‍മത്സരദിവസങ്ങളില്‍ ആരാധകരുടെ ആവേശം നിലനിര്‍ത്താന്‍ ബൃഹത്തായ ബീയര്‍ വിതരണ സംവിധാനമാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 1,00,000 ലിറ്ററിലധികം ബീയറാണ് വിതരണം ചെയ്യാറുള്ളത്. ഇതിനുവേണ്ട സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ആരാധകര്‍ക്ക് വേഗത്തില്‍ കുടിവെള്ളം ലഭ്യമാക്കാനും സംവിധാനമുണ്ട്.

സ്റ്റേഡിയത്തിനകത്തെ ജയില്‍!സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വലിയ പ്രാധാന്യമാണ് സ്റ്റേഡിയത്തില്‍ നല്‍കിയിരിക്കുന്നത്. മത്സരത്തിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള അക്രമങ്ങളോ, നിയമലംഘനങ്ങളോ, അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങളോ നടത്തുന്ന കാണികളെ ഉടനടി കസ്റ്റഡിയിലെടുക്കാന്‍ സ്റ്റേഡിയത്തിനുള്ളില്‍ തന്നെ പ്രത്യേക താത്കാലിക ജയില്‍ സെല്ലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പോലീസിന് കുറ്റക്കാരെ പെട്ടെന്ന് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.

'യെല്ലോ വാള്‍'സിഗ്‌നല്‍ ഇഡൂന പാര്‍ക്കിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ സൗത്ത് സ്റ്റാന്‍ഡായ 'സൂട്ട്‌ലൈഫെ' അഥവാ 'യെല്ലോ വാള്‍' ആണ്. ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍-ടയര്‍ സ്റ്റാന്‍ഡുകളില്‍ ഒന്നാണിത്. 25,000-ത്തിലധികം ഡോര്‍ട്മുണ്ട് ആരാധകര്‍ ഒരേ നിറത്തിലുള്ള മഞ്ഞ ജേഴ്‌സികളണിഞ്ഞ് ആര്‍ത്തുവിളിച്ചു നില്‍ക്കുമ്പോള്‍, യെല്ലോ വാള്‍ മഞ്ഞനിറത്തിലുള്ള കൂറ്റന്‍ മതില്‍ പോലെ അനുഭവപ്പെടും.

content highlights: Beer and Jails Inside the Stadium!: Secret Facilities Revealed

To advertise here,contact us