ഡ്യുറാൻഡ് കപ്പ് 2026ൽ ഗോൾ മഴ പെയ്യിച്ച് ജംഷഡ്പൂർ എഫ്സി. ഡിഫെൻഡേർസ് എഫ്സിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ജംഷഡ്പൂറിന്റെ ജയം. റെയ്നിയർ ഫെർണാണ്ടസ്, അമൻ, ദേവേന്ദ്ര എന്നിവരാണ് ജംഷഡ്പൂരിന്റെ ഗോൾ സ്കോറർമാർ. ഇന്നലെ നടന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ് - ഈസ്റ്റ് ബംഗാൾ മത്സരത്തോടെയാണ് 135 -മത് ഡ്യുറാൻഡ് കപ്പിന് തുടക്കമായത്.
4, 6, 82 എന്നി മിനിറ്റുകളിൽ റെയ്നിയർ ഫെർണാണ്ടസ് ജംഷഡ്പൂരിനായി വലകുലുക്കികൊണ്ട് ഹാട്രിക്ക് നേടി. 23 -ആം മിനിറ്റിൽ അമന്റെ വക സ്കോർബോർഡിൽ മറ്റൊരു ഗോൾ കൂടി കൂട്ടിച്ചേർത്തു. 39 -ആം മിനിറ്റിൽ ദേവേന്ദ്രയും ഡിഫെൻഡേഴ്സിന്റെ വല കുലുക്കി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആർമി സമലേശ്വരി എസ്സിയുമായി ഏറ്റുമുട്ടും.
Content highlight: Durand Cup 2026 Jamshedpur FC secures stunning 5 0 victory