'ഈ മത്സരം കളിക്കാൻ ഞങ്ങൾക്കോ ഇംഗ്ലണ്ടിനോ താൽപര്യമില്ല'; ദിദിയർ ദെഷാംപ്സ്

2026 ഫിഫ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്

2026 ഫിഫ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ, മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ തങ്ങൾക്കോ ഇംഗ്ലണ്ടിനോ ഇങ്ങനെരു മത്സരം കളിക്കാൻ താത്പര്യമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംപ്സ്.

'ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്രധാന മത്സരമാണ് നടക്കാൻ പോകുന്നത്. അത്തരമൊരു മത്സരം ആയതുകൊണ്ട് തന്നെ എനിക്കുള്ളത് വലിയൊരു കടമയാണ്. ഫൈനൽ പോരാട്ടത്തിനേക്കാൾ ഏറെ പ്രാധാന്യം കുറഞ്ഞ ഒരു മത്സരമാണ് ഇത്. ഇംഗ്ലണ്ടിനോ ഞങ്ങൾക്കോ ഈ മത്സരം കളിക്കാൻ ഒട്ടും താല്പര്യം ഇല്ല. അതേസമയം, രാജ്യത്തിന്റെ ജേഴ്‌സി അണിയുമ്പോൾ ഈ ഫുട്ബോൾ മാനംകാത്തതിൽ മൂന്നാം സ്ഥാനക്കാരായി മടങ്ങണം', ദിദിയർ ദെഷാംപ്സ് വ്യക്തമാക്കി. താൻ ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ പരിശീലകനായുള്ള അവസാന മത്സരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ മനസ്സിൽ ഇത് പരിശീലകനായുള്ള തന്റെ അവസാന മത്സരമാണ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ 2:30 നാണ് ഇംഗ്ലണ്ട് - ഫ്രാൻസ് പോരാട്ടം നടക്കുന്നത്. മൂന്നാം സ്ഥാനക്കാരാകുക എന്നതിനൊപ്പം, ഗോൾഡൻ ബൂട്ടിൽ കൂടെ മുത്തമിടാൻ ആകും ഫ്രാൻസ് സൂപ്പർ താരം എംബാപ്പെയുടെ വരവ്. എന്നാൽ, ഒന്നാം സ്ഥാനത്തുള്ള മെസിക്ക് ഫൈനൽ പോരാട്ടം ബാക്കി ഉള്ളതിനാൽ കടുത്ത പോരാട്ടമാകും എന്നതും ഉറപ്പാണ്.

Content highlight: Didier Deschamps says France and England have no interest in playing this match

To advertise here,contact us