രണ്ട് പേരും അടിച്ചത് ഏഴ് ഗോളുകൾ; എന്നിട്ടും ഗോൾഡൻ ബൂട്ടിൽ മുന്നിൽ എംബാപ്പെ; കാരണമിത്!

ഇരുവരും 7 ഗോളുകള്‍ നേടിയിട്ടും എംബാപ്പെ എങ്ങനെ മെസിക്ക് മുന്നിലെത്തി എന്നാണ് ആരാധകരുടെ സംശയം.

ഫിഫ ലോകകപ്പ് 2026 ൽ ഏഴ് ഗോളുകളുമായി മിന്നും ഫോമിലാണ് ഫ്രാൻസിന്റെ കെയ്‌ലിയൻ എംബാപ്പെയും അർജന്റീനയുടെ ലയണൽ മെസിയും.

നിലവിൽ ഇരുവർക്കും 7 ഗോളുകൾ വീതമാണുള്ളതെങ്കിലും ഗോൾഡൻ ബൂട്ട് പട്ടിക പരിശോധിക്കുമ്പോൾ ലയണൽ മെസിക്ക് മുകളിലാണ് എംബാപ്പെയുടെ സ്ഥാനം. ഇരുവരും 7 ഗോളുകള്‍ നേടിയിട്ടും എംബാപ്പെ എങ്ങനെ മെസിക്ക് മുന്നിലെത്തി എന്നാണ് ആരാധകരുടെ സംശയം.

ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്‍റിന്‍റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്.

നിലവിലെ കണക്കുകൾ അനുസരിച്ച് എംബാപ്പെ 7 ഗോളുകൾ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. എന്നാൽ ഇനിയുള്ള മത്സരത്തിൽ ഈ കണക്കുകൾ മാറി മറിയാം.

content highlights:why kylian mbappe in front of mesi in golden boot race

To advertise here,contact us