അമ്പതിൽ പത്ത്; ബ്രസീലിന്റെ രക്ഷകനായി വിനീഷ്യസ് ജൂനിയർ

ഫിഫ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീലിന് സമനില സമ്മാനിച്ചത് വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളായിരുന്നു.

ഫിഫ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീലിന് സമനില സമ്മാനിച്ചത് വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഗോളായിരുന്നു.

മനോഹരമായി കട്ട് ചെയ്ത് ഉള്ളിലേക്ക് വന്ന വിനീഷ്യസിന്റെ തകർപ്പൻ റൈറ്റ് ഫുട്ടഡ് ഷോട്ടിൽ മൊറോക്കൻ ഗോൾ കീപ്പർ നിസ്സഹായനായി നിന്നു. എലൈറ്റ് പ്ലെയറുടെ എലൈറ്റ് ഫിനിഷിങ്.

റയലിന് വേണ്ടി നമ്മൾ ഒരുപാട് തവണ ആ ബൂട്ടിൽ നിന്നും കണ്ട ഗോൾ. ആ ഗോൾ വരെ കളിയുടെ ചിത്രത്തിലില്ലാതിരുന്ന ബ്രസീൽ അതിന് ശേഷം താളം കണ്ടെത്തി.

ബ്രസീല്‍ ജേഴ്‌സിയില്‍ തന്റെ 50-ാം അന്താരാഷ്ട്ര മത്സരം കളിച്ച ഈ 25 കാരന്‍, ദേശീയ ടീമിനായി തന്റെ പത്താം ഗോളും ഫിഫ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഗോളും കുറിച്ചു.

കൗതുകകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളും ഒരു നിര്‍ണായക മത്സരത്തിലാണ് പിറന്നത്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയയ്ക്കെതിരായ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍.

ബ്രസീലിന് ഒരു രക്ഷകനെ ആവശ്യമുള്ളപ്പോഴെല്ലാം വിനീഷ്യസ് വീണ്ടും അവതരിക്കുന്നു എന്നതിന് അടിവരയിടുന്നതായിരുന്നു ഈ പ്രകടനം.

content highlights:vinicius-junior-scores-10th-goal-in-50th-match-brazil-world-cup-2026

To advertise here,contact us