ലോകകപ്പ് സന്നാഹ മത്സരത്തിൽ നോർത്തേൺ അയർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ്. ഫ്രഞ്ച് യുവതാരം മൈക്കൽ ഒലീസയുടെ തകർപ്പൻ ഹാട്രിക് പ്രകടനമാണ് മത്സരത്തിൽ ഫ്രാൻസിന് അനായാസ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഫ്രഞ്ച് പട കളം നിറഞ്ഞു കളിച്ചു. ഒലീസയുടെ വേഗതയും കൃത്യതയാർന്ന ഫിനിഷിംഗും നോർത്തേൺ അയർലൻഡ് പ്രതിരോധത്തെ പലപ്പോഴും കാഴ്ചക്കാരാക്കി മാറ്റി.
43 , 49 , 75 മിനിറ്റുകളിലായിരുന്നു ഒലീസയുടെ ഗോളുകൾ. 64-ാം മിനിറ്റിൽ പാട്രിക്ക് കെല്ലിയിലൂടെ അയർലൻഡിന്റെ ആശ്വാസ ഗോളെത്തി.
ഈ തകർപ്പൻ പ്രകടനത്തോടെ വരാനിരിക്കുന്ന ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഫ്രാൻസ്. ഗ്രൂപ്പ് ഐ യിൽ സെനഗൽ, ഇറാഖ്, നോർവേ എന്നീ ടീമുകൾക്കൊപ്പമാണ് ഫ്രാൻസ്.
content highlights:france vs northern ireland friendly match michael olise hat trick