ഗാങ്ടോക്കിൽ പ്രധാനമന്ത്രിയുടെ പന്തുകളി; ഗോളടിച്ചും ഗോളടിപ്പിച്ചും മോദി

വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്കിമിലെ ഗാങ്ടോക്കിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് മോദി പന്തുതട്ടിയത്.

സിക്കിമിന്‍റെ അമ്പതാം സംസ്ഥാന ദിനാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ട്രാക്ക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് കുട്ടികൾക്കൊപ്പം മൈതാനത്ത് ആവേശത്തോടെ പന്തുതട്ടുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ എക്സിലൂടെ പങ്കുവെച്ചു.

ഗാങ്ടോക്കിലെ മനോഹരമായ ഈ പ്രഭാതത്തിൽ സിക്കിമിലെ എന്‍റെ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നത് പോലെ ഊർജ്ജം നൽകുന്ന മറ്റൊന്നില്ല എന്നായിരുന്നു വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി കുറിച്ചത്. യുവജനങ്ങൾക്കിടയിൽ ഫിറ്റ്നസും കായിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചത്.

സംസ്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായി സിക്കിമിനായി വിവിധ പദ്ധതിയുടെ ഉദഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 4,000 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റാങ്‌പോയിലെ പുതിയ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള കായിക കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമാണ്.

content highlights:pm modi playing football gangtok sikkim visit

To advertise here,contact us