

ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്സി ഇന്ന് കളത്തില്‍. അതിനിര്‍ണായക പോരാട്ടത്തില്‍ ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെയാണ് മലബാറിയന്‍സ് നേരിടുക. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് കിക്കോഫ്.
സൂപ്പര്‍ സിക്സ് റൗണ്ടില്‍ പ്രവേശിക്കാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഗോകുലത്തിന് ചിന്തിക്കാനാവില്ല. 10 ടീമുകള്‍ അണിനിരക്കുന്ന ലീഗില്‍ എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗോകുലം കേരള.
ഇന്ന് വിജയിക്കുന്നതിനൊപ്പം ഐസോളും ഡെംപോയും ഇനിയുള്ള മത്സരങ്ങള്‍ പരാജയപ്പെടുകയോ ചെയ്താല്‍ മാത്രമേ ഗോകുലത്തിന് സൂപ്പര്‍ സിക്സ് റൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.
Content Highlights: Indian Football League; Gokulam Kerala FC Diamond Harbour FC face today