ചാമ്പ്യന്മാരുടെ കംബാക്ക്! പ്ലേ ഓഫില്‍ മൊണാക്കോയെ തോല്‍പ്പിച്ച് പിഎസ്ജി പ്രീക്വാര്‍ട്ടറില്‍

ഒന്നാം പാദ പ്ലേ ഓഫ് മത്സരത്തില്‍ 3-2ന് പിഎസ്ജി വിജയിച്ചിരുന്നു

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മൊണാക്കോയെ തോല്‍പ്പിച്ച് പിഎസ്ജി പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. പ്ലേ ഓഫ് രണ്ടാം പാദ മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിയുകയായിരുന്നു. ഇതോടെ 5-4 അഗ്രിഗേറ്റ് സ്‌കോറില്‍ നിലവിലെ ചാമ്പ്യന്മാര്‍ വിജയം പിടിച്ചെടുത്തു. ഒന്നാം പാദ പ്ലേ ഓഫ് മത്സരത്തില്‍ 3-2ന് പിഎസ്ജി വിജയിച്ചിരുന്നു.

പാരിസില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മൊണാക്കോയാണ് ആദ്യം മുന്നിലെത്തിയത്. 45-ാം മിനിറ്റില്‍ അക്ലിയൂഷെയാണ് മൊണാക്കോയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ പിഎസ്ജിക്ക് വേണ്ടി മാര്‍ക്കിഞ്ഞോസ്, ക്വാററ്റ്സ്ഖേലിയ എന്നിവര്‍ ഗോള്‍ കണ്ടെത്തി. ഇഞ്ചുറി ടൈമില്‍ ജോര്‍ദാന്‍ ടെസെ മൊണാക്കോയ്ക്ക് വേണ്ടി ഗോളടിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

Content Highlights: PSG draw with Monaco and advances to champions league round of 16

To advertise here,contact us