

ഇറ്റാലിയൻ സീരി എയിൽ തകർപ്പൻ വിജയവുമായി എസി മിലാൻ. കരുത്തരായ കോമോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ പരാജയപ്പെടുത്തിയത്. മിലാന് വേണ്ടി ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയാൻ റാബിയോ ഇരട്ട ഗോളുകളുമായി തിളങ്ങി.
മത്സരത്തിന്റെ പത്താം മിനിറ്റിൽ മാർക്ക് ഒലിവർ കെംഫിലൂടെ കോമോയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രിസ്റ്റഫർ എൻകുങ്കു എസി മിലാനെ ഒപ്പമെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി റാബിയോ മിലാന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ സീരി എ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാൻ മിലാന് സാധിച്ചു. 40 പോയിന്റുകളുമായി മിലാൻ രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ തോൽവിയോടെ കോമോ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Content Highlights: Serie A: Adrien Rabiot Double helps AC Milan win over Como