കേരള ബ്ലാസ്റ്റേഴ്സില് ചരിത്രനേട്ടം എഴുതിച്ചേർത്ത് ഉറുഗ്വേ താരം അഡ്രിയന് ലൂണ. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല് മത്സരങ്ങള് കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ ലൂണ സ്വന്തമാക്കിയത്. സൂപ്പര് കപ്പില് മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. ബ്ലാസ്റ്റേഴ്സ് കുപ്പായത്തിൽ അഡ്രിയാൻ ലൂണയുടെ എണ്പത്തിയേഴാം മത്സരമായിരുന്നു അത്.
🚨| BREAKING: ADRIAN LUNA MAKING HIS 8️⃣7️⃣th APPEARANCE FOR KERALA BLASTERS TODAY. 🌟🇺🇾HE WILL BECOME PLAYER WITH THIRD MOST APPEARANCE FOR THE CLUB. #KBFC pic.twitter.com/inr9urLWb6
97 മത്സരങ്ങളില് കളിച്ച മലയാളി താരം സഹല് അബ്ദുല് സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല് കളത്തിലിറങ്ങിയ താരം. 89 മത്സരങ്ങളില് കളിച്ച കെ പി രാഹുലാണ് രണ്ടാം സ്ഥാനത്ത്. 86 മത്സരങ്ങള് കളിച്ച ജീക്സണ് സിങും 81 മത്സരങ്ങള് കളിച്ച സന്ദീപ് സിങ്ങുമാണ് ലൂണയ്ക്ക് താഴെയുള്ളത്.
അതേസമയം മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ കപ്പിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയം വഴങ്ങിയത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിക്കുകയായിരുന്നു.
Content Highlights: Adrian Luna reaches major Milestone for Kerala Blasters FC