ഇം​ഗ്ലീഷ് പ്രീമിയർ ലീഗ്: വിജയത്തോടെ ന്യൂകാസിൽ മൂന്നാമത്, ഫുൾഹാമിനും ബ്രൈട്ടനും ജയം

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുള്ള ലിവർപുൾ ആണ് ഒന്നാമത്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ മുന്നേറി ന്യൂകാസിൽ യുണൈറ്റഡ്. ഐസ്വിച്ച് ടൗണിനെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ന്യൂകാസിൽ പോയിന്റ് ടേബിളിൽ മുന്നേറ്റം നടത്തിയത്. മറ്റ് മത്സരങ്ങളിൽ വെസ്റ്റ് ഹാം രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് ബ്രൈട്ടനെയും ഫുൾഹാം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സതാംടണിനെയും പരാജയപ്പെടുത്തി.

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുള്ള ലിവർപുൾ ആണ് ഒന്നാമത്. നാളെ നടക്കുന്ന ടോട്ടൻഹാമിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ലിവർപുളിന് പ്രീമിയർ ലീ​ഗ് കിരീടം സ്വന്തമാക്കാം. 34 മത്സരങ്ങളിൽ നിന്ന് 67 പോയിന്റുള്ള ആഴ്സണലാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാമതുള്ള ന്യൂകാസിലിന് 34 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുണ്ട്.

മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളാണ് പോയിന്റ് ടേബിളിൽ നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി എവർടണിനെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ചെൽസിയുടെ വിജയം. നിക്കോളാസ് ജാക്സൺ ആണ് ചെൽസിയ്ക്കായി വലകുലുക്കിയത്.

Content Highlights: New Castle united back to third position in the EPL table

To advertise here,contact us