'നോഹയോട് സംസാരിക്കും, ക്യാപ്റ്റനെന്ന നിലയില്‍ അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു'; മത്സരശേഷം ലൂണ

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും നോഹ സദോയ്‌യും ഗ്രൗണ്ടില്‍ വെച്ച് ഏറ്റുമുട്ടിയത്

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ സ്‌ട്രൈക്കര്‍ നോഹ സദോയ്‌യുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. അപ്രതീക്ഷിത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ലൂണ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലെന്നും നോഹയോട് ഇക്കാര്യം സംസാരിക്കുമെന്നും പറഞ്ഞു. മത്സരത്തിൻ്റെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ലൂണ മനസ്സുതുറന്നത്.

'പാസ് കൊടുക്കാന്‍ മറ്റൊരു താരം ബോക്‌സില്‍ ഫ്രീയായി നില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ടും പാസ് നല്‍കാതിരുന്നതാണ് എന്നെ ചൊടിപ്പിച്ചത്. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഞാനൊരിക്കലും അങ്ങനെ പ്രതികരിക്കരുതായിരുന്നു. എന്നില്‍ നിന്നുമുള്ള നല്ലൊരു സമീപനമായിരുന്നു അതെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ഡ്രസിങ് റൂമില്‍ ചെന്ന് നോഹയോട് ഇക്കാര്യം സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യും', ലൂണ വ്യക്തമാക്കി.

Adrian Luna 🗣️“As a captain i shouldn't be doing that to him (Noah), there was a player available to pass he could have passed...I will speak to him in dressing room and solve this.” #KBFC pic.twitter.com/TPy3yps0rh

🎙️| Adrian Luna: “It was because another player was free. I shouldn’t act that way because I’m the captain but I’ll talk to him later. I don’t think it was a perfect approach from me.” pic.twitter.com/ZUPxeh3vFB

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ നിര്‍ണായക വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. മത്സരഫലത്തിന്റെ സന്തോഷത്തിനിടയിലും ബ്ലാസ്റ്റേഴ്സിന്റെ ത്രില്ലര്‍ വിജയത്തിന്റെ നിറം കെടുത്തുന്ന സംഭവങ്ങളാണ് ചെന്നൈയുടെ ഗ്രൗണ്ടില്‍ അരങ്ങേറിയത്. ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ 1-3ന് നില്‍ക്കവേയായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും നോഹ സദോയ്‌യും ഗ്രൗണ്ടില്‍ വെച്ച് ഏറ്റുമുട്ടിയത്.

Also Read:

Football
മത്സരത്തിനിടെ പരസ്പരം ഏറ്റുമുട്ടി ലൂണയും നോഹയും; വിജയത്തിലും അമ്പരന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍, വീഡിയോ

മത്സരത്തിന്റെ 80-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നോഹ അവസാന നിമിഷം നിര്‍ണായക അവസരം നഷ്ടപ്പെടുത്തിയിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ ഇഷാന്‍ പണ്ഡിതയും ലൂണയും പാസിങ് ഓപ്ഷനായി ഉണ്ടായിരുന്നിട്ടും നോഹ സ്വയം ഷോട്ടിന് ശ്രമിച്ച് അവസരം കളഞ്ഞു. ഇതോടെ ക്യാപ്റ്റന്‍ ലൂണ പ്രകോപിതനാവുകയും ഇരുവരും കൈയ്യേറ്റത്തോട് അടുക്കുകയും ചെയ്തു. പിന്നാലെ ഇഷാന്‍ പണ്ഡിത ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

🎥 | WATCH : Ugly scenes at the Marina Arena as Captain Adrian Luna and Noah Sadaoui face off each other. 😡 #90ndstoppage pic.twitter.com/9K2JPoUK2r

The fight between Adrian Luna and Noah Sadaoui was unnecessary. It was disappointing and heartbreaking to see how two teammates reacted with each other. 💔#AdrianLuna #NoahSadaoui #KeralaBlasters #KBFC #CFCKBFC #ISL #IndianFootball pic.twitter.com/7jP2kc0Mcl

മത്സരം പിന്നീട് 1-3 എന്ന സ്‌കോറിന് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന് ശേഷം ഇരുതാരങ്ങളും കൈ കൊടുക്കാതെയാണ് ഗ്രൗണ്ട് വിട്ടത്. അപ്രതീക്ഷിത സംഭവത്തില്‍ ആരാധകര്‍ അമ്പരക്കുകയും ചെയ്തു. ടീമിന്റെ ഐക്യം തകർക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Kerala Blasters Captain Adrian Luna about The ugly fight between him and Noah Sadaoui

To advertise here,contact us