ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ സാധ്യത നിലനിർത്താൻ ശേഷിക്കുന്ന അവസാന അവസരം. നിർണായകമായ കിവീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ. വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ പുലർച്ചെ 3.30 മുതലാണ് മത്സരം.
ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്നതാണ് മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 50 പോയിന്റ് ശരാശരിയുമായി ഇന്ത്യ നാലാമതാണ്. ന്യൂസീലൻഡിനെതിരേ ജയത്തിന് പുറമെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഏറക്കുറെ സമ്പൂർണജയം നേടിയാൽ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷിക്കാം.
വെല്ലിങ്ടണിൽ നിന്ന് വ്യത്യസ്തമായി ബൗൺസുള്ള പിച്ചിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. പച്ചപ്പ് നിറഞ്ഞ പിച്ചിൽ ബൗളർമാർക്ക് സഹായം ലഭിക്കും. ഇന്ത്യൻ ടീമിൽ ബാറ്റിങ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണ്. എന്നാൽ, ബൗളിങ് നിരയിൽ മാറ്റം വരുത്തിയേക്കാം.
പേസർ അൻഷുൽ കാംബോജ് പുറത്താകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിലുൾപ്പെടുത്തേണ്ടത് ആരെയന്ന കാര്യത്തിൽ മാനേജ്മെന്റിന് ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞ മത്സരത്തിൽ പേസർ മുഹമ്മദ് സിറാജിനെ കളിപ്പിക്കാതിരുന്നത് ഏറെ വിമർശനത്തിന് വഴിതുറന്നിരുന്നു. ബാറ്റിങ് നിരയ്ക്ക് ആഴം കൂട്ടാൻ രവീന്ദ്ര ജഡേജയെ കളിപ്പിക്കണമെന്ന ആലോചനയും നടക്കുന്നുണ്ട്.
ന്യൂസീലൻഡ് ടീമിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. ബാറ്റിങ് ടീമിന് നിർണയാകമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസാധ്യത നിലനിർത്താൻ ന്യൂസീലൻഡിനും ജയം ആവശ്യമുണ്ട്.
content highlights: Ahead of the second Test between India and New Zealand beginning November 27, 2026, in Christchurch, there is intense debate over whether fast bowler Mohammed Siraj will return to the playing XI.