'ലേലത്തിന് വെച്ചാൽ 40 കോടി ലഭിക്കും'; വൈഭവിനെ പുകഴ്ത്തി ആകാശ് ചോപ്ര

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ അതിവേഗ ഡബിൾ നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

Vaibahv suryvanshi

റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ അതിവേഗ ഡബിൾ നേടിയ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

ഭാവിയിലെ ഐപിഎൽ ലേലത്തിലോ റീട്ടെൻഷനിലോ 40 കോടി രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആകാശ് ചോപ്ര പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി വൈഭവ് മാറിയേക്കാമെന്നും ആകാശ് ചോപ്ര പറഞ്ഞു.

വൈഭവിന്‍റെ തകർപ്പൻ ഇന്നിംഗ്സിനെക്കുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു. വൈഭവ് കളിച്ചത് ഒരു 'വീഡിയോ ഗെയിം' കളിക്കുന്നത് പോലെയായിരുന്നുവെന്ന് ചോപ്ര പറഞ്ഞു.

ഇന്ത്യ എ ടീമിനായി 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. 2023ൽ ഓസ്‌ട്രേലിയയുടെ ജെയ്ക് ഫ്രേസർമെക്ഗർക്ക് സ്ഥാപിച്ച 29 പന്തിന്റെ റെക്കോർഡാണ് 28 പന്തിൽ സെഞ്ചുറി തികച്ച് വൈഭവ് മറികടന്നത്.

എന്നാൽ കൗമാരതാരം അവിടെയും നിർത്താൻ തയ്യാറായിരുന്നില്ല. 40 പന്തിൽ 150 റൺസിലെത്തിയ താരം, കഴിഞ്ഞ വർഷം ബിഹാറിനായി അരുണാചൽ പ്രദേശിനെതിരെ കളിക്കുമ്പോൾ താൻ കുറിച്ച 59 പന്തിന്റെ റെക്കോർഡാണ് 19 പന്തുകൾ ബാക്കിനിൽക്കെ തകർത്തത്.

ഫോർഡ് ട്രോഫിയിൽ കാന്റർബറിക്കായി ഒട്ടാഗോയ്‌ക്കെതിരെ ന്യൂസിലൻഡ് ബാറ്റർ ചാഡ് ബോവ്‌സ് സ്ഥാപിച്ച 103 പന്തിന്റെ റെക്കോർഡ് മറികടന്ന്, വെറും 52 പന്തിലാണ് താരം ഇരട്ട സെഞ്ച്വറി തികച്ചത്.

ഈ ഇന്നിങ്‌സിൽ ഏഴ് ഫോറുകളും 28 കൂറ്റൻ സിക്‌സറുകളുമാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ഇന്നിങ്‌സിലെ ഏറ്റവും ഉയർന്ന സിക്‌സർ നേട്ടമാണിത്.

content highlights: Former India batter and commentator Aakash Chopra predicted that teenage batting sensation Vaibhav Suryavanshi could command up to Rs. 40 crore in a future IPL auction or retention, potentially becoming the most expensive player in IPL history

To advertise here,contact us