യുവരാജിന്റെ ഉപദേശം തുണയായി; അതിവേഗ ഡബിൾ സെഞ്ച്വറിക്ക് പിന്നാലെ വൈഭവ്

ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി

Vaibahv suryvanshi

ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഡബിൾ സെഞ്ച്വറി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായുള്ള സംഭാഷണം തന്റെ ബാറ്റിംഗിനെ ഏറെ സഹായിച്ചുവെന്ന് താരം പറഞ്ഞു.

'ഞാന്‍ ഏകദേശം അരമണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ബാറ്റിംഗിനെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ടായിരുന്നതിനാല്‍ അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറയുകയും ചില വശങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു. ബാറ്റിംഗിനിറങ്ങുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഞാന്‍ തുറന്നുപറഞ്ഞു. ആ 30 മിനിറ്റിനുള്ളില്‍ അദ്ദേഹം ക്ഷമയോടെ പല കാര്യങ്ങളും എനിക്ക് പറഞ്ഞുതന്നു ഈ പ്രകടനത്തിന് എന്നെ ഏറെ സഹായിച്ച സാങ്കേതിക വശങ്ങളും അദ്ദേഹം പങ്കുവെച്ചു', താരം കൂട്ടിച്ചേര്‍ത്തു.

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സൂര്യവംശി, യുഎഇക്കെതിരെ വെറും 53 പന്തില്‍ നിന്ന് 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. 28 സിക്‌സറുകളും ഏഴ് ഫോറുകളും പറത്തിയ താരത്തിന്റെ കരുത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ ഇന്ത്യ എ മറികടന്നു. 28 പന്തിലാണ് താരം സെഞ്ച്വറിയിൽ തൊട്ടത്. 52 പന്തിൽ ഇരട്ട സെഞ്ച്വറിയിലും. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇവ രണ്ടും റെക്കോർഡാണ്.

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു തുറന്നുപറച്ചില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സൂര്യവംശി, യുഎഇക്കെതിരെ വെറും 53 പന്തില്‍ നിന്ന് 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. 28 സിക്‌സറുകള്‍ പറത്തിയ താരത്തിന്റെ കരുത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ ഇന്ത്യ എ മറികടന്നു.

content highlights: Young cricketer Vaibhav opened up about the inspiration behind his stellar performance following a blistering double century.

To advertise here,contact us