വാർണറെ ക്ഷണിച്ചില്ലേ?; കാവ്യ മാരന്റെ വിരുന്നിൽ വാർണറുടെ അഭാവം ചർച്ച

സൺറൈസേഴ്‌സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാർണറെ ചടങ്ങിൽ കണ്ടതുമില്ല.

ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരന്റേയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റേയും വിവാഹ സൽക്കാരത്തിൽ നിരവധി ക്രിക്കറ്റ് താരങ്ങളാണ് പങ്കെടുത്തത്. എന്നാൽ സൺറൈസേഴ്‌സിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാർണറെ ചടങ്ങിൽ കണ്ടതുമില്ല.

ക്രിക്കറ്റ് താരങ്ങളായ ഭുവനേശ്വർ കുമാർ, ഡെയ്ൽ സ്റ്റെയ്ൻ, കെയ്ൻ വില്ല്യംസൺ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരെല്ലാം ചെന്നൈയിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നിലവിലെ താരങ്ങൾക്കും മുൻ താരങ്ങൾക്കും ക്ഷണം ലഭിച്ചപ്പോൾ വാർണറെ മാത്രം ഒഴിവാക്കിയത് എന്തിനാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

2016-ൽ ഹൈദരാബാദിന് ആദ്യ ഐപിഎൽ കിരീടം നേടിക്കൊടുത്തത് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ്. 2015, 2017, 2019 സീസണുകളിൽ ഹൈദരാബാദിനായി വാർണർ ഓറഞ്ച് ക്യാപ്പും നേടി. 2021-ൽ ഹൈദരാബാദ് വിട്ട വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി. പിന്നീട് പാകിസ്താൻ സൂപ്പർ ലീഗിന്റെ ഭാഗമാകുകയായിരുന്നു. അതിനിടയിൽ വാർണറും ക്ലബ് മാനേജ്‌മെന്റും ചില പ്രശ്നങ്ങളുണ്ടായിരുന്നു.

നവംബർ 11-ന് ഗ്രീസിലായിരുന്നു കാവ്യയുടേയും അനിരുദ്ധിന്റേയും വിവാഹം.

content highlights:david warner absent kavya maran anirudh ravichander wedding reception

To advertise here,contact us