ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ഒന്നാമിന്നിങ്സ് ലീഡ്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
352 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. കെ.എൽ. രാഹുൽ, റിഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ധ്രുവ് ജുറെൽ എന്നിവരുടെ അർധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
കെ എൽ രാഹുൽ 136 റൺസും റിഷഭ് പന്ത് 128 റൺസും നേടി. യശ്വസി ജയ്സ്വാൾ (85 ), ദേവ്ദത്ത് പടിക്കൽ (80 ), ശുഭ്മാൻ ഗിൽ (98 ), ധ്രുവ് ജുറൽ (78 ) എന്നിവരും തിളങ്ങി.
ന്യൂസീലൻഡ് ആദ്യ ഇന്നിങ്സിൽ 368 റൺസിന് പുറത്തായിരുന്നു. ഗ്ലെൻ ഫിലിപ്സ് (118 ), ഹെൻറി നിക്കോളാസ് (175 ) എന്നിവരുടെ സെഞ്ച്വറികളാണ് കിവീസിനെ 300 കടത്തിയത്.
content highlights: In reply to New Zealand’s first-innings total of 368, India declared at a mammoth 720/9 in the Wellington Test, securing a commanding 352-run lead.