സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ത്രിപുരയെ അനായാസം തോൽപ്പിച്ച് കേരളം. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ത്രിപുരയെ വെറും 121 റൺസിൽ കേരളം ഒതുക്കി. തുടർന്ന് 5 വിക്കറ്റുകൾ ബാക്കിനിൽക്കെ കേരളം ഈസ്കോര്‍ മറികടക്കുകയും ചെയ്തു.
കേരളത്തിന് വേണ്ടി പുറത്താകാതെ 51 റണ്‍സ് നേടി സൽമാൻ നിസാര്‍ ആണ് തിളങ്ങിയത്. ഓപ്പണറായി ഇറങ്ങി 22 പന്തിൽ 38 റണ്‍സ് എടുത്ത രോഹൻ കുന്നുമലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്താകാതെ രണ്ട് റണ്‍സ് നേടി.
ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് വേണ്ടി 32 പന്തിൽ 41 റണ്‍സെടുത്ത ശ്രീധം പോളിന് മാത്രമാണ് കേരളത്തിന്‍റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ മണിശങ്കറും (31) ധൻവീർ സിംഗും (20) പിടിച്ച് നിന്നതോടെയാണ് സ്കോര്‍ 121 റണ്‍സിലേക്ക് എത്തിയത്. കേരളത്തിനായി മുഹമ്മദ് ആസിഫും കാർത്തിക് ബി നായരും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.