വൈഭവും അഭിഷേകും വേഗത്തിൽ മടങ്ങി; റൈസിംഗ് സ്റ്റാർ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തുടക്കം തകർച്ച

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ ഇന്ത്യ എ യുടെ തുടക്കം തകർച്ചയോടെ

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ ഇന്ത്യ എ യുടെ തുടക്കം തകർച്ചയോടെ. നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 ഓവർ പിന്നിടുമ്പോൾ 42 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്.

അഭിഷേക് ശർമ (9 ) ,വൈഭവ് സൂര്യവംശി (26 ), ആയുഷ് ബദോനി (2 ) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്. തിലക് വർമയും കുമാർ കുശാഗ്രയുമാണ് ക്രീസിൽ.

ടോസ് നേടിയ നേപ്പാൾ ഫീൽഡിങ് തിരഞ്ഞെടുത്തു. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ.ഇന്ത്യയെ തിലക് വർമയാണ് നയിക്കുന്നത്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്.

ഞായറാഴ്ച ഇന്ത്യ ‘എ’യും പാകിസ്താൻ ‘എ’യും ഏറ്റുമുട്ടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ചൊവ്വാഴ്ച യു.എ.ഇ.യുമായി കളിക്കും. ഗ്രൂപ്പ് ‘എ’യിൽ ബംഗ്ലാദേശ് ‘എ’ ഹോങ്‌ കോങ്, അഫ്ഗാനിസ്താൻ ‘എ’, ശ്രീലങ്ക ‘എ’ ടീമുകളാണ് മത്സരിക്കുന്നത്.

content highlights:india early collapse rising star asia cup vaibhav abhishek out

To advertise here,contact us