ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ നേടിയ തകര്‍പ്പൻ ജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. യുവതാരം വൈഭവ് സൂര്യവംശിക്ക് വേണ്ടി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്റെ മനസ്സ് പ്രശംസനീയമാണെന്ന് ജാഫർ പറഞ്ഞു.
സഞ്ജു സാംസൺ വലിയൊരു ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഓപ്പണറായി ഇറങ്ങി സെഞ്ചുറികളും റൺസും നേടിയിട്ടുള്ള ഒരാൾക്ക് തന്റെ ബാറ്റിംഗ് സ്ഥാനം മറ്റൊരാൾക്ക് വേണ്ടി വിട്ടുകൊടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സഞ്ജു പൂർണ്ണമായും ഒരു ടീം മാനാണ്. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാൻ സാധിക്കുന്ന സഞ്ജുവിനെപ്പോലെയുള്ള കളിക്കാരെയാണ് ടീമിന് ആവശ്യം. മത്സരശേഷം വൈഭവിനായി ഓപ്പണർ സ്ഥാനം വിട്ടുകൊടുത്ത സഞ്ജുവിന്റെ തീരുമാനത്തെ അഭിഷേക് ശര്‍മയും അഭിനന്ദിച്ചിരുന്നു.
മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി വൈഭവ് സൂര്യവംശിയും (19 പന്തിൽ 45) അഭിഷേക് ശർമ്മയും (38 പന്തിൽ 113) ചേർന്ന് വെറും 43 പന്തിൽ 133 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാമതായി ക്രീസിലിറങ്ങിയ സഞ്ജു 13 പന്തിൽ 18 റൺസ് നേടി വിജയത്തിന് നാല് റണ്‍സകലെ പുറത്തായി. 13.2 ഓവറിൽ ലക്ഷ്യം മറികടന്ന ഇന്ത്യ മത്സരത്തിൽ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും 5 മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തു.
content highlights: wasim jaffer praises sanju samson sacrificing spot vaibhav suryavanshi