വൈഭാവാഭിഷേകം!; കിവീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

മൂന്നാം ടി 20 യിൽ 40 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനായിരുന്നു ജയം.

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് പരമ്പര. മൂന്നാം ടി 20 യിൽ 40 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിനായിരുന്നു ജയം. ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 13 .2 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി.

വെറും 15 പന്തിൽ നിന്ന് അർധ സെഞ്ചുറിയും 35 പന്തിൽ നിന്ന് സെഞ്ചുറിയും തികച്ച അഭിഷേക് ശർമയാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. താരം ആകെ 38 പന്തിൽ 113 റൺസ് നേടി പുറത്തതായി. 11 സിക്‌സും ഒമ്പത് ഫോറുമടക്കമായിരുന്നു ഇന്നിംഗ്സ്.

തകർത്തടിച്ച കൗമാര താരം വൈഭവ് സൂര്യവംശി വെറും 19 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 45 റൺസെടുത്ത് പുറത്തായി. അഭിഷേകും വൈഭവും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ വെറും 43 പന്തിൽ നിന്ന് 133 റൺസാണ് അടിച്ചെടുത്തത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തിരുന്നു. അർധ സെഞ്ചുറിയുമായി പുറത്താകാതെനിന്ന ഡാരിൽ മിച്ചലിന്റെ ഇന്നിങ്‌സാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. 52 പന്തുകൾ നേരിട്ട മിച്ചൽ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമുൾപ്പടെ 89 റൺസോടെ പുറത്താകാതെ നിന്നു. ടി20-യിൽ താരത്തിന്റെ ഉയർന്ന സ്‌കോറാണിത്.

23 പന്തിൽ 39 റൺസോടെ പുറത്താകാതെ നിന്ന ബെവൺ ജേക്കബ്‌സ് ഡാരിൽ മിച്ചലിന് മികച്ച പിന്തുണ നൽകി.

Content Highlights : ind vs nz t20 series clean sweep vaibhav suryavanshi performance

To advertise here,contact us