പൊള്ളാർഡ് പരിശീലിപ്പിക്കും!; പ്രതാപം തിരിച്ചുപിടിക്കാൻ മുംബൈ

മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനായി കിറോൺ പൊള്ളാർഡ്

മുംബൈ ഇന്ത്യൻസിന്റെ പുതിയ പരിശീലകനായി കിറോൺ പൊള്ളാർഡ്. സമീപ സീസണുകളിൽ മോശം പ്രകടനം കാഴ്ച്ച വെച്ച ടീമിനെ തിരിച്ചുകൊണ്ടുവരികയാണ് ഉത്തരവാദിത്തം.

മഹേല ജയവർധനെക്ക് പകരമാണ് പൊള്ളാർഡിനെ പരിശീലകനായി നിയമിച്ചത്. പതിമൂന്ന് സീസണിൽ മുംബൈക്കുവേണ്ടി കളിച്ച പൊള്ളാർഡ് നാലു വർഷം മുൻപാണ് ടീമിനോട് വിടപറഞ്ഞത്.

2013, 2015, 2017, 2019, 2020 വർഷങ്ങളിൽ ടീമിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 2011, 2013 വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോഴും പൊള്ളാർഡ് മുംബൈക്കൊപ്പമുണ്ടായിരുന്നു.

ഐ പി എല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസ് നേടിയ പൊള്ളാർഡ് 69 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Content Highlights:kieron-pollard-appointed-mumbai-indians-head-coach

To advertise here,contact us