ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ജയം സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിൽ മാറ്റം.
നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ ഒന്നാമതും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തുമുണ്ട്. തോറ്റെങ്കിലും ഓസ്ട്രേലിയയുടെ ഒന്നാം സ്ഥാനത്തിനു ഇളക്കമൊന്നും വന്നില്ല. എന്നാല്‍ അവര്‍ക്ക് ലീഡുയര്‍ത്താന്‍ സാധിക്കാത്തത് തിരിച്ചടിയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കാണ് ഇതോടെ പ്രതീക്ഷ വര്‍ധിച്ചത്.
നിലവില്‍ ഓസ്ട്രേലിയക്ക് 75.00 ശതമാനം പോയിന്റുകളും ന്യൂസിലന്‍ഡിന് 72.22 ശതമാനം പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 66.67 ശതമാനവുമാണ് പോയിന്റ്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. പട്ടികയില്‍ ഇന്ത്യയേക്കാള്‍ ബംഗ്ലാദേശാണ് നാലാമത് നില്‍ക്കുന്നത്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഈ സൈക്കിളില്‍ ഇന്ത്യക്ക് ഇനി 7 മത്സരങ്ങളാണ് ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. പിന്നാലെ സ്വന്തം മണ്ണില്‍ 5 ടെസ്റ്റ് പോരാട്ടങ്ങളില്‍ ഇന്ത്യ ഓസ്ട്രേലിയയുമായും ഏറ്റുമുട്ടും.
60 ശതമാനം പോയിന്റുകളാണ് ഇന്ത്യക്ക് ഫൈനലിലെത്താന്‍ വേണ്ടത്. ഈ ഏഴ് ടെസ്റ്റുകളില്‍ നിന്നായി ഇന്ത്യ 62 പോയിന്റുകള്‍ നേടണം. മാത്രമല്ല രണ്ടില്‍ കൂടുതല്‍ മത്സരങ്ങളില്‍ തോല്‍ക്കാനും പാടില്ല.
Content Highlights: wtc final qualification scenarios can team india qualify