കളിച്ചത് 5-ാം ടി 20 യിൽ; നമാൻ ധിർ തകർത്തത് 17 വർഷം പഴക്കമുള്ള റെക്കോർഡ്

17 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നാണ് നേട്ടം .

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ റെക്കോർഡിട്ട് ഓൾറൗണ്ടർ നമൻ ധിർ. 17 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്നാണ് നേട്ടം .

15 പന്തിൽ പുറത്താകാതെ 42 റൺസ് അടിച്ച നമൻ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഇതോടെ ട്വന്റി 20യിൽ ഇന്ത്യയുടെ റൺ ചേസിൽ ഏഴാം നമ്പറിലോ അതിന് താഴെയുള്ള പൊസിഷനിലോ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന താരമായി നമൻ മാറി.

ഇതിന് മുമ്പ് ഇർഫാൻ പഠാന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 2009-ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ പഠാൻ 33 റൺസ് അടിച്ചിരുന്നു. ഈ റെക്കോർഡാണ് നമൻ പഴങ്കഥയാക്കിയത്. 280 സ്‌ട്രൈക്ക് റേറ്റിൽ അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു നമന്റെ ഇന്നിങ്‌സ്. അവസാന പന്തിൽ സിക്‌സിലൂടെയാണ് നമൻ ഇന്ത്യക്ക് വിജയമൊരുക്കിയത്.

226 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ട്വന്റി 20 ചരിത്രത്തിൽ ഇന്ത്യ പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്. 2023-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരേയും 2026-ൽ ന്യൂസീലൻഡിനെതിരേയും 209 റൺസ് പിന്തുടർന്ന് വിജയിച്ചതായിരുന്നു ഇതുവരേയുള്ള മികച്ച പ്രകടനം.

content highlights: naman dhir breaks 17 year old irfan pathan t20 record india vs new zealand

To advertise here,contact us