ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി കളിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ന്യൂസിലന്‍ഡിനെതിരായ ഒന്നാം മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
എന്നാൽ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന് പരിക്കേറ്റത് വൈഭവിന് അവസരമായി. ഒന്നാം ടി20 മത്സരത്തില്‍ തിലക് വര്‍മയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടക് ഇഷാന്റെ പരിക്കിനെ കുറിച്ച് പറഞ്ഞിരുന്നു. രണ്ടാം ടി 20 യിൽ ഇഷാൻ കളിച്ചേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇഷാന് കിഷന് സാധാരണയായി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. അദ്ദേഹം പുറത്തായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിക്ക് നറുക്കുവീണേക്കാം.
നേരത്തെ, അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച ഫോമില്‍ തുടരുന്നതിനാല്‍ വൈഭവ് സൂര്യവംശിക്ക് ഓപ്പണിംഗ് സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് നിലവില്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പരിശീലകൻ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു വഴിയിലൂടെ വൈഭവിന് വാതിൽ തുറന്നിരിക്കുകയാണ്.
Content Highlights: ind vs nz 2nd t20 ishan kishan injured vaibhav suryavanshi playing 11