ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിന് മുന്നിൽ അടിപതറി ഓസ്ട്രേലിയൻ ബാറ്റിങ് നിര. പേസും ബൗൺസും തുണച്ച പിച്ചിൽ ആതിഥേയ പേസർമാർ തീതുപ്പിയപ്പോൾ ആദ്യ ഇന്നിങ്സിൽ വെറും 99 റൺസിന് ഓസ്ട്രേലിയ കൂടാരം കയറി.
അഞ്ച് വിക്കറ്റുകളുമായി പേസ് ബൗളർ മാർക്കോ യാൻസൻ തിളങ്ങി. വലിയ ലീഡ് വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിപ്പിച്ചു. 28 റൺസ് നേടിയ സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയാണ് ഉണ്ടായത്. 110/6 എന്ന തകർച്ചയിൽ നിന്ന് കരകയറിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റൻ ടെംബ ബാവുമ മുന്നിവൽ നിന്ന് നയിച്ച് 334 പന്തുകളിൽ നിന്ന് 179 റൺസ് നേടി.
ഒരു ഘട്ടത്തിലസ് തകർന്ന സൗത്താഫ്രിക്കയെ മാർക്കോ ജാൻസനുമായി (132 റൺസ്), സൈമൺ ഹാർമറുമായി (183 റൺസ്) ബാവുമ കെട്ടിപ്പടുത്ത കൂട്ടുകെട്ടുകൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ജാൻസൻ 85 റൺസും ഹാർമർ 82 റൺസും നേടി മികച്ച പിന്തുണ നൽകുകയുണ്ടായി.
content highlights: south africa pacers shine australia bowled out 99 follow on test