പാകിസ്താൻ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്ഖാന് വേണ്ടി ശബ്ദമുയർത്തിയതിന് ഇംഗ്ലീഷ് കമന്ററേറ്റർമാരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി. പാക് ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് മൈക്കല്‍ ആതര്ട്ടനെയും നാസര്‍ ഹൂസൈനയുമാണ് പുറത്താക്കിയത്.
ഒക്ടോബര്‍ 18 മുതല്‍ 31 വരെ പാക്കിസ്ഥാനില്‍ നടക്കുന്ന പാകിസ്താൻ, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ ഉള്‍പ്പെടുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരക്കുള്ള ആറംഗ കമെന്ററി പാനലില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. ഇംഗ്ലീഷ് കമെന്റേറ്റര്മാരെ പുറത്താക്കാനുള്ള ഔദ്യോഗിക കാരണങ്ങള്‍ ഒന്നും പി സി ബി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇമ്രാൻ ഖാനെ പിന്തുണച്ചതാണ് കാരണമെന്നാണ് റിപ്പോർട്ട്.
ഓഗസ്റ്റില്‍ ലോര്‍ഡ്സില്‍ നിന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന് ടെസ്റ്റ് മത്സരത്തിനിടെ മൈക്കല്‍ ആതര്ട്ടന് ഇമ്രാന് ഖാന്റെ മക്കളായ കാസിം, സുലൈമാന്‍ എന്നിവരുമായി ഒരു അഭിമുഖം നടത്തിയിരുന്നു.
സ്കൈ സ്പോര്‍ട്സ് സംപ്രേഷണം ചെയ്ത ഈ അഭിമുഖത്തില്‍, ജയിലില്‍ ഇമ്രാന് ഖാന്റെ ആരോഗ്യം മോശമാണെന്നും അദ്ദേഹം തടവറയില്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും മക്കള്‍ ആരോപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റ് വേദിയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്ന് കാണിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് അന്ന് സ്കൈ സ്പോര്‍ട്സിന് എതിരെ പരാതി നല്‍കിയിരുന്നു.
Content Highlights: pcb omits nmichael atherton nasser hussain ommentary panel imran khan controversy