റൂട്ടിനെ മറികടന്നു; ടെസ്റ്റിലെ അപൂർവ റെക്കോർഡ് സ്മിത്തിന് സ്വന്തം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്മിത്ത് സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്മിത്ത് സ്വന്തമാക്കി.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെയാണ് സ്മിത്ത് മറികടന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് റൂട്ട് ഈ റെക്കോര്‍ഡില്‍ എത്തിയത്. പിന്നാലെയാണ് സ്മിത്ത് വീണ്ടും മുന്നിലേക്ക് കയറിയത്. ഇരുവരും നിലവിൽ സജീവമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നവരാണ്.

ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ നിലയുറപ്പിച്ച് പൊരുതി നിന്ന ഡേവിഡ് ബെഡിങ്ഹാമിനെ മടക്കിയാണ് സ്മിത്ത് റെക്കോര്‍ഡിട്ടത്. താരത്തിന്റെ ടെസ്റ്റിലെ 221ാം ക്യാച്ചായിരുന്നു ഇത്.

മത്സരത്തിൽ ഇതുവരെയായി സ്മിത്ത് 3 ക്യാച്ചുകൾ എടുത്തിട്ടുണ്ട്. ഇതോടെ സ്മിത്തിന്റെ ആകെ ക്യാച്ച് നേട്ടം 223ൽ എത്തി. ജോ റൂട്ടിന് നിലവില്‍ 220 ക്യാച്ചുകളാണ് ഉള്ളത്.

content highlights:Steve smith breaks joe root record most catches in test cricket

To advertise here,contact us