'ട്രോഫി കള്ളൻ'; നഖ്‌വിക്ക് നേരെ കൂവലുകളുമായി ഇന്ത്യൻ ആരാധകർ

വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയെങ്കിലും വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിക്കാതെ ഇന്ത്യന്‍ ടീം

വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം ചൂടിയെങ്കിലും വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിക്കാതെ ഇന്ത്യന്‍ ടീം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.

മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു.

വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

അതിനിടെ ട്രോഫി നൽകാനായി ​ഗ്രൗണ്ടിലെത്തിയ മൊഹ്സിൻ നഖ്‍വിക്കെതിരെ സ്റ്റേഡിയത്തിൽ നിന്നു മുദ്രാവാക്യങ്ങളും ഉയർന്നു. മറ്റ് ടീമുകളിലെ താരങ്ങൾക്കുള്ള വ്യക്തി​ഗത പുരസ്കാരങ്ങൾ നൽകിയ ശേഷം നഖ്‍വി ​ഗ്രൗണ്ടിൽ നിന്നു മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ നിന്ന ഇന്ത്യൻ ആരാധകർ 'ട്രോഫി കള്ളൻ' എന്നു വലിയ രീതിയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. ‌

content highlights: Indian fans boo and call mohsin naqvi trophy thief at womens asia cup presentation

To advertise here,contact us