ടി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ. കരീബിയൻ പ്രീമിയർ ലീഗിലാണ് നേട്ടം.
സെയിന്റ് ലൂസിയ കിങ്സിനെതിരായ മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനായാണ് താഹിർ ഈ നേട്ടം കുറിച്ചത്. 47 വയസ്സും 167 ദിവസവും പ്രായമുള്ളപ്പോഴാണ് നേട്ടം. 2025-ൽ താൻ തന്നെ സ്ഥാപിച്ച റെക്കോർഡ് വീണ്ടും തിരുത്തിയെഴുതിയതുകയായിരുന്നു താഹിർ.
ടി20 ക്രിക്കറ്റിൽ 40 വയസ്സ് തികഞ്ഞതിന് ശേഷം നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏക ബൗളറും ഇമ്രാൻ താഹിറാണ്.
മത്സരത്തിൽ കേവലം 17 റൺസ് മാത്രം വഴങ്ങിയാണ് താഹിർ സെയിന്റ് ലൂസിയ കിങ്സിന്റെ അഞ്ച് ബാറ്റർമാരെ പുറത്താക്കിയത്. താഹിറിന്റെ ബൗളിംഗിൽ പതറിയ ലൂസിയ കിങ്സ് 119 റൺസിന് ഓൾഔട്ടായപ്പോൾ, ഗയാന ആമസോൺ വാരിയേഴ്സ് 18.3 ഓവറിൽ ലക്ഷ്യം കണ്ടു.
content highlights:imran tahir creates history takes 5 wickets at age 47