തകര്‍ന്ന് പാകിസ്താന്‍; മൂന്നാം ടെസ്റ്റിലും രക്ഷയില്ല

133 റണ്‍സെടുത്താണ് മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ പാകിസ്താന്‍ പുറത്തായത്

ക്രിക്കറ്റില്‍ രക്ഷയില്ലാതെ അലയുകയാണ് പാകിസ്താന്‍. എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ടീമാകെ. ഇംഗ്ലണ്ടിനെതിരെ വൈറ്റ് വാഷ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയിരുന്നത്. എന്നാല്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താനെ തരിപ്പണമാക്കുകയായിരുന്നു ഇംഗ്ലണ്ട് ചെയ്തത്. 43 റണ്‍സെടുത്ത സൗദ് ഷക്കീല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ബാക്കിയെല്ലാവരും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ബാബര്‍ അസമും സംഘവുമെല്ലാം പാടേ നിരാശപ്പെടുത്തിയതോടെ പാക് ക്രിക്കറ്റിന്റെ ഭാവിയാണ് ഇനി ചര്‍ച്ചയാകുന്നത്. ആദ്യ രണ്ട് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടായിരുന്നു.

ഏഴുതാരങ്ങളെയും കോച്ചുമാരെയും നാട്ടിലേക്കയച്ച സംഭവം വലിയ വിവാദമായി. എന്നാല്‍ പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടും ടീമിന് രക്ഷപ്പെടാനായില്ല. നാലുവിക്കറ്റെടുത്ത ഇംഗ്ലണ്ട് താരം ജോഷ് ടൊംഗ്വേയാണ് പാകിസ്താനെ വീഴ്ത്തിയ പ്രധാനി. ഒലി റോബിന്‍സണും ജോഫ്ര ആര്‍ച്ചറും മൂന്നുവിക്കറ്റെടുത്ത് പാക് ദൗത്യം പൂര്‍ത്തീകരിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടും ബാറ്റിങ് തകര്‍ച്ച നേരിടുന്നുണ്ട്. 24 റണ്‍സെടുത്തപ്പോഴേക്ക് രണ്ടുവിക്കറ്റ് നഷ്ടമായി. ബെന്‍ ഡക്കറ്റും ജോര്‍ദാന്‍ കോക്‌സുമാണ് പുറത്തായത്.

content highlights: Pakistan Collapse Again: Bowled Out for 133 in 3rd Test Against England

To advertise here,contact us