ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിങ്കു സിംഗിനെ അവരുടെ പുതിയ നായകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നാലെയാണ് റിങ്കുവിനെ പുകഴ്ത്തി റെയ്ന രംഗത്തെത്തിയത്.
യുപി ടി20 ലീഗിൽ മീററ്റ് മാവെറിക്സിനെ നയിച്ച റിങ്കു, കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഫൈനലിൽ കിരീടം ഉയർത്തിയതിന് പിന്നാലെയാണ് റിങ്കുവിന്റെ നായക മികവിനെ റെയ്ന അഭിനന്ദിച്ചത്.
യുപി ടി20 ലീഗിന്റെ നാലാം സീസണിൽ നാലാം തവണയാണ് മീററ്റ് ഫൈനലിലെത്തുന്നത്. കെകെആർ പുതിയൊരു നായകനായി തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ അവർക്ക് അനുയോജ്യനായ ക്യാപ്റ്റനെ ഇതിനോടകം ലഭിച്ചുകഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. റെയ്ന പറഞ്ഞു.
2026 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റിങ്കു സിംഗിനെ, ഐപിഎൽ 2026 സീസണിന് മുന്നോടിയായാണ് കൊല്‍ക്കത്ത വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് കൊല്‍ക്കത്തക്ക് പുതിയൊരു നായകനെ കണ്ടെത്തേണ്ടി വന്നത്.
Content Highlights:suresh raina backs rinku singh for kkr captaincy