ഇന്ത്യയ്‌ക്കെതിരായ ടി 20 മത്സരം; ജപ്പാൻ ടീമിനെ പ്രഖ്യാപിച്ചു; ഫ്ലെമിംഗ് നായകൻ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പോരാട്ടം

ഇന്ത്യക്കെതിരായ ഏക ടി20 മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് സീനിയർ പുരുഷ വിഭാഗത്തിൽ ഇന്ത്യയും ജപ്പാനും മുഖാമുഖം വരുന്നത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പോരാട്ടം. സെപ്റ്റംബർ 22-ന് ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക നടക്കുക.

പരിചയസമ്പന്നനായ ബാറ്റർ കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് ആണ് ജപ്പാൻ നയിക്കുക. 55 ടി20 മത്സരങ്ങളിൽ നിന്ന് 1,871 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും 12 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്‍റെ കരിയർ.

ഇന്ത്യക്കെതിരായ ടി20 മത്സരത്തിനുള്ള ജപ്പാൻ ടീം: കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ് (ക്യാപ്റ്റൻ), ചാർളി ഹിൻസെ, ബെഞ്ചമിൻ ഇറ്റോ-ഡേവിസ്, കൊഹെയ് കുബോട്ട, വതാരു മിയാഉച്ചി, റിയോ സാകുറാനോ-തോമസ്, അലക്സ് ഷിറായ്-പാറ്റ്മോർ, ഷോമ സുഗായ-സ്ലേറ്റർ, ഡെക്ലാൻ സുസുകി, ഇബ്രാഹിം തകഹാഷി, മക്കോട്ടോ തനിയാമ, ലാക്ലാൻ യാമമോട്ടോ, അലസ്റ്റെയർ കഡോവാക്കി-ഫ്ലെമിംഗ്, ജെയ്ക് കുസുഡ-നായർൺ, സുയോഷി തകാദ.

Content Highlights: japan announces t20 squad against india fleming captain

To advertise here,contact us