ഇന്ത്യ ട്രോഫി സ്വീകരിക്കുമോ?; വനിതാ ഏഷ്യാ കപ്പ് ഫൈനലിന് കിരീടം കൈമാറാനെത്തുക നഖ്‌വി

വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ട്രോഫി സമ്മാനിക്കാനെത്തുക പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി

വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ട്രോഫി സമ്മാനിക്കാനെത്തുക പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി. സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന്‍റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ നഖ്‌വി ദുബായിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

ഇതോടെ ഇന്ത്യൻ വനിതാ ടീം കിരീടം നേടുകയാണെങ്കിൽ നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചർച്ച.

കഴിഞ്ഞ വർഷം പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.

എന്നാൽ മത്സരശേഷം നായകൻ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചു. ശേഷം ഇന്ത്യ-പാക് പോരാട്ടം നടന്ന സമയത്തെല്ലാം ഹസ്തദാനവും ഒഴിവാക്കിയിരുന്നു.

Content Highlights: will india accept trophy from mohsin naqvi womens asia cup 2026 final

To advertise here,contact us