റെക്കോഡ് തൂക്കി സമൃതി മന്ഥാന; ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടേത് പടുകൂറ്റന്‍ ജയം

വെറും 64 പന്തുകളില്‍ നിന്നാണ് സ്മൃതി മന്ഥാന 124 റണ്‍സ് അടിച്ചുകൂട്ടിയത്

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്മൃതി മന്ഥാനയുടെ വെടിക്കെട്ടായിരുന്നു. വനിതാ ഏഷ്യാകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 193 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് ഓപ്പണര്‍ സ്മൃതിയുടെ കരുത്തിലാണ്. വെറും 64 പന്തുകളില്‍ നിന്ന് 124 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് കാണികള്‍ക്ക് വിരുന്നായി മാറി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ മന്ഥാന, 14 ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പടെയാണ് സെഞ്ചുറിയിലെത്തിയത്. ഈ മിന്നുന്ന സെഞ്ചുറിയോടെ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മന്ഥാന മാറി. കൂടാതെ, വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ എന്ന മെഗ് ലാന്നിങ്ങന്റെ റെക്കോര്‍ഡും മന്ഥാന മറികടന്നു. 18 സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ്മയ്‌ക്കൊപ്പമാണ് മന്ഥാന ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മന്ഥാനയ്ക്ക് മികച്ച പിന്തുണ നല്‍കിയ ഷഫാലി, മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം 17 പന്തില്‍ നിന്ന് 28 റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രുചിത വെങ്കിടേഷിന്റെ പന്തില്‍ ഷഫാലി പുറത്തായത്. പവര്‍പ്ലേയ്ക്ക് ശേഷം തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത മന്ഥാന പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചു. പ്രതിക റാവല്‍ 12 പന്തില്‍ 10 റണ്‍സെടുത്ത് ജോയ്‌ലീന്‍ കൗറിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍, ഒരു ഫോര്‍ അടക്കം 13 പന്തില്‍ 11 റണ്‍സെടുത്ത റിച്ചാ ഘോഷിനെ മറീന ലാമ്പ്‌ലോ പുറത്താക്കി. ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മന്ഥാനയ്‌ക്കൊപ്പം ക്രീസിലെത്തിയെങ്കിലും, 9 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായതിനാല്‍ വലിയ സംഭാവന നല്‍കാനായില്ല. ഹോങ്കോങ്ങിനായി മറീന ലാമ്പ്‌ലോ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, രുചിത വെങ്കിടേഷ്, ജോയ്‌ലീന്‍ കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ചരിത്ര സ്മൃതിദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന ചരിത്ര നേട്ടം മന്ദാന സ്വന്തമാക്കി. അന്താരാഷ്ട്ര കരിയറിലെ 18-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ മന്ഥാന, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിന്റെ (17 സെഞ്ചുറികള്‍) റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന് 17 സെഞ്ചുറികളും വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്ലി മാത്യൂസിന് 15 സെഞ്ചുറികളുമുണ്ട്. വ്യാഴാഴ്ച ദുബായില്‍ ഹോങ്കോങ്ങിനെതിരെ നടന്ന വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെയാണ് മന്ഥാന ഈ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൂടാതെ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മറികടന്ന് രണ്ട് ട്വന്റി20 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായും മന്ഥാന മാറി.

ഇതോടൊപ്പം വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും മന്ഥാന മാറിയിട്ടുണ്ട്. 10,880 റണ്‍സ് സ്വന്തമാക്കിയ മന്ഥാന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ (10,868 റണ്‍സ്) റെക്കോര്‍ഡാണ് മറികടന്നത്. ന്യൂസീലന്‍ഡിന്റെ സൂസി ബെറ്റ്‌സ് (10,740), ഇംഗ്ലണ്ടിന്റെ ചാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് (10,273), വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ (10,007) എന്നിവരാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തില്‍ ഇതിഹാസ താരം മിതാലി രാജിനെ മറികടന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ പ്രമുഖയും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ഥാന ചരിത്രം കുറിച്ചു. ഹോങ്കോങ്ങിനെതിരെ 64 പന്തില്‍ 124 റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനത്തോടെയാണ് മന്ഥാന, മിതാലി രാജിന്റെ 10,868 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടന്നത്. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍: 10,880 റണ്‍സോടെ സ്മൃതി മന്ദാന ഒന്നാമതും, മിതാലി രാജ് രണ്ടാമതും, 10,740 റണ്‍സോടെ ന്യൂസിലന്‍ഡിന്റെ സൂസി ബെറ്റ്‌സ് മൂന്നാമതും, 10,273 റണ്‍സോടെ ഇംഗ്ലണ്ടിന്റെ ചാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് നാലാമതും, 10,007 റണ്‍സോടെ വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റെഫാനി ടെയ്‌ലര്‍ അഞ്ചാമതുമാണ്. മന്ഥാനയുടെ ഈ റെക്കോര്‍ഡ് പ്രകടനം വനിതാ ട്വന്റി20 ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ്. 2024-ല്‍ ദാംബുള്ളയില്‍ മലേഷ്യയ്ക്കെതിരെ ചമരി അത്തപ്പത്തു നേടിയ പുറത്താകാതെയുള്ള 119 റണ്‍സിന്റെ റെക്കോര്‍ഡാണ് മന്ഥാന തകര്‍ത്തത്. 2018-ല്‍ മലേഷ്യയ്ക്കെതിരെ മിതാലി രാജ് നേടിയ പുറത്താകാതെയുള്ള 97 റണ്‍സ്, 2022-ല്‍ തായ്ലന്‍ഡിനെതിരെ ശ്രീലങ്കയുടെ ഹര്‍ഷിത സമരവിക്രമ നേടിയ 81 റണ്‍സ്, 2024-ല്‍ നേപ്പാളിനെതിരെ ഇന്ത്യയുടെ ഷഫാലി വര്‍മ്മ നേടിയ 81 റണ്‍സ് എന്നിവയാണ് ഈ പട്ടികയിലെ ആദ്യ അഞ്ചിലെ മറ്റ് മികച്ച പ്രകടനങ്ങള്‍.

ഇതോടൊപ്പം, ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ മൂന്നക്ക സ്‌കോര്‍ നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ വനിതാ താരമെന്ന നേട്ടത്തിലും ഹര്‍മന്‍പ്രീത് കൗറിനൊപ്പം മന്ഥാന പങ്കാളിയായി. 2025-ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 112 റണ്‍സിന് ശേഷം മന്ഥാനുടെ രണ്ടാമത്തെ ടി20ഐ സെഞ്ചുറിയാണിത്. 2018 ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഹര്‍മന്‍പ്രീത് നേടിയ 103 റണ്‍സാണ് പട്ടികയിലെ മറ്റൊരു സെഞ്ചുറി.

content highlights: Smriti Mandhana Breaks Records as India Women Crush Hong Kong

To advertise here,contact us