സോണലിന്റെ സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; ഇന്ത്യയ്‌ക്കെതിരെ ഫോളോ ഓൺ വഴങ്ങി ശ്രീലങ്ക

രണ്ടാം ടെസ്റ്റിൽ ഇന്ത്യയെക്കതിരെ ഫോളോ ഓൺ വഴങ്ങി ശ്രീലങ്ക.

രണ്ടാം ടെസ്റ്റിൽ ഇന്ത്യയെക്കതിരെ ഫോളോ ഓൺ വഴങ്ങി ശ്രീലങ്ക. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ മറുപടിയായി ആതിഥേയര്‍ 290 റൺസാണ് നേടിയത്. 13 റൺസ് കുറവിലാണ് ശ്രീലങ്ക ഫോളോ ഓൺ വഴങ്ങിയത്. ഇന്ത്യയ്ക്കിപ്പോൾ 213 റൺസ് ലീഡുണ്ട്.

ശ്രീലങ്കയ്ക്ക് വേണ്ടി സോണൽ ദിനുഷ സെഞ്ച്വറി നേടി. 162 പന്തിൽ മൂന്ന് സിക്‌സറും എട്ട് ഫോറുകളും അടക്കം 103 റൺസാണ് താരം നേടിയത്. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ താരം സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ 84 റൺസും നേടിയിരുന്നു.

സിന്ദു സൂര്യബന്ദാര (80) യും ലങ്കയ്ക്കായി മിന്നും പ്രകടനം കാഴ്ച വെച്ചു. മറ്റാർക്കും തിളങ്ങാനായില്ല. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സാരാൻഷ് ജെയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

ശുഭ്മാൻ ഗിൽ (50 ), റിഷഭ് പന്ത് (63 ) എന്നിവർ അർധ സെഞ്ച്വറി നേടി. യശ്വസി ജയ്‌സ്വാൾ (45 ), രവീന്ദ്ര ജഡേജ (43 ) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

content highlights: sri lanka follow on sonal dinusha century india vs sri lanka test

To advertise here,contact us