'സുതർ ഒരു ടെസ്റ്റ് പ്ലെയർ, പൊന്നുപോലെ കാക്കണം'; ചേതേശ്വര്‍ പൂജാര

മാനവ് സുതറിനെ ടെസ്റ്റ് ക്രിക്കറ്റിനായി സംരക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച മാനവ് സുതറിനെ ടെസ്റ്റ് ക്രിക്കറ്റിനായി സംരക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.

ഗാലെ ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ഇരുപത്തിനാലുകാരനായ സുതർ ഐപിഎല്‍ കരാറുകള്‍ക്ക് പിന്നാലെ പോകാതെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൂജാരയുടെ അഭിപ്രായം.

യുവതാരങ്ങള്‍ക്ക് ചെറിയ ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ സുതറിനെ കരുതിവെക്കണമെന്ന് പൂജാര ആവശ്യപ്പെട്ടു. ഐപിഎല്‍ കളിക്കുന്നതില്‍ തെറ്റില്ലെങ്കിലും നീണ്ട ഫോർമാറ്റുകളെ വിട്ടുകളയരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാനില്‍ ജനിച്ച മാനവ് സുതാര്‍ ഇതുവരെ 5 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെ അംഗമാണ് ഈ യുവതാരം. ടെസ്റ്റിൽ ആകെ രണ്ട് മത്സരമാണ് കളിച്ചിട്ടുള്ളത്. ഗാലെ ടെസ്റ്റിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ കളിച്ച ആദ്യ ടെസ്റ്റിൽ താരം ഏഴ് വിക്കറ്റ് നേടിയിരുന്നു.

ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ത്തിന് മുന്നിലാണ്. ആഗസ്റ്റ് 23 നാണ് പരമ്പരയിലെ രണ്ടാം മത്സരം.

content highlights:pujara urges india to preserve manav suthar for test cricket avoid ipl trap

To advertise here,contact us