ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പൻ ജയം. 165 റൺസിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്. 372 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം 206 റൺസിന് ഓള് ഔട്ടായി.
ആറ് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത സുതാര്‍ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സൊണാല്‍ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സുമായി പൊരുതി 59 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വ പിന്തുണ നൽകി. മറ്റാർക്കും തിളങ്ങാനായില്ല.
നേരത്തെ 178 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള് ഔട്ടായിരുന്നു.
192 റൺസിന്റെ ഒന്നാം ഇന്നിങ്സിന് മറുപടിയായി ഇന്ത്യ ആദ്യ ഇന്നിങ്സിൽ 462 റൺസ് നേടിയിരുന്നു.
162 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്. പടിക്കൽ തന്നെയാണ് കളിയിലെ താരം.
content highlights: india vs sri lanka 1st test galle win manav suthar 10 wickets