തിളങ്ങി വൈഭവ് സൂര്യവംശി; മൂന്നാം ടി20യിൽ സിംബാബ്‌വെയ്ക്ക് 193 റൺസ് വിജയലക്ഷ്യം

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 192 റൺസ് നേടിയത്

ഇന്ത്യ - സിംബാബ്‌വെ മൂന്നാം ടി20യിൽ സിംബാബ്‌വെയ്ക്ക് 193 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 192 റൺസ് നേടിയത്. ഇന്ത്യക്കായി വണ്ടർ കിഡ് വൈഭവ് സൂര്യവംശി അർധസെഞ്ചുറി നേടി തിളങ്ങി. നാല് സിക്സറുകളും ഏത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം.

49 പന്തിൽ നിന്ന് 81 റൺസായിരുന്നു വൈഭവന്റെ സമ്പാദ്യം. മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന വൈഭവിനെ ബ്രാഡ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇന്ത്യക്കായി ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും റിങ്കു സിംഗ് 25 റൺസും നേടിയിരുന്നു. തിലക് വർമ പുറത്താകാതെ ഒൻപത് പന്തിൽ 11 റൺസ് എടുത്തപ്പോൾ ഓപണർ അഭിഷേക് ശർമ മത്സരത്തിൽ നിരാശപ്പെടുത്തുകയായിരുന്നു. നാല് പന്തിൽ രണ്ട് റൺസ് മാത്രമായിരുന്നു താരത്തിന് നേടാനായത്.

ആദ്യ രണ്ട് മത്സരങ്ങളൂം ജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം ടി20 മത്സരം കൂടെ ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content highlight: Vaibhav Suryavanshi shines India set 193 runs target for Zimbabwe in 3rd t20

To advertise here,contact us